Advertisement

ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി

January 9, 2019
1 minute Read
manju at sabarimala

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി രംഗത്ത്. ദളിത് മഹിള ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയുമായ മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 39 വയസ്സുകാരിയായ മഞ്ജു വേഷപ്രച്ഛന്നയായാണ് ദര്‍ശനം നടത്തിയതെന്നും പറയുന്നു. എന്നാല്‍, ഇക്കാര്യം സര്‍ക്കാരോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ല.

Read More: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും

ഇന്നലെ രാവിലെ 7.30 ന് ദര്‍ശനം നടത്തിയതായാണ് മഞ്ജു അവകാശപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30 ന് പമ്പയില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നുമാണ് മഞ്ജുവിന്റെ അവകാശവാദം. ഒക്ടോബര്‍ 20 ന് ശബരിമല ദര്‍ശനം നടത്താന്‍ മഞ്ജു ശ്രമിച്ചിരുന്നു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top