Advertisement

‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍

January 9, 2019
Google News 1 minute Read
mohanlal

മോഹന്‍ലാല്‍ എന്ന പേര് മലയാളികള്‍ക്ക് എന്നും ആവേശമാണ്. മോഹന്‍ലാലിനെ സ്‌ക്രീനില്‍ കണ്ടാല്‍ ആര്‍പ്പുവിളിച്ചും കൈയടികളോടെയുമാണ് ആരാധകര്‍ വരവേല്‍ക്കുക. മോഹന്‍ലാലിന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്നത് ഒരു മിനിറ്റ് മാത്രമാണെങ്കിലും അത് മതി ആരാധകര്‍ക്ക്. അതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ‘നെഞ്ചിനകത്ത്’ എന്ന വീഡിയോ.

38 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ക്വീന്‍’ എന്ന മലയാള ചിത്രത്തിന്റെ സംവിധാകന്‍ ഡിജോ ജോസ് ആന്റണിയാണ് ഈ വീഡിയോ പുറത്തിറക്കിയത്. ഇതേ ചിത്രത്തില്‍ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഈരടികളോടെയുള്ള പാട്ട് നേരത്തെ തന്നെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ‘നെഞ്ചിനകത്ത്’ എന്ന വീഡിയോ ഡിജോ പുറത്തിറക്കിയിരിക്കുന്നത്.

കൈരളി ടിഎംടിക്ക് വേണ്ടി ചെയ്യുന്ന പരസ്യത്തിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തിറക്കിയത്. പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ജനുവരി 12 ന് പുറത്തിറക്കുമെന്ന് ഡിജോ ജോസ് ’24’ നോട് പറഞ്ഞു. ഇതേ ദിവസം തന്നെയാണ് ക്വീന്‍ സിനിമയും തിയറ്ററുകളിലെത്തിയത്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here