Advertisement

‘ഞാന്‍ മിഖായേല്‍’; സ്റ്റെലിഷായി നിവിന്‍ പോളി (ടീസര്‍ കാണാം)

January 9, 2019
Google News 1 minute Read

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ് ആക്ഷൻ ചിത്രം ‘മിഖായേലി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റേയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമുൾക്കൊള്ളുന്ന ഒന്നര മിനിട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഡോ. ജോൺ മിഖായേലായാണ് നിവിന്‍ വേഷമിട്ടിരിക്കുന്നത്.

Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജിമ മോഹൻ, കെ.പി.എ.സി ലളിത, ജെ.ഡി ചക്രവർത്തി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അശോകൻ, സുദേവ് നായർ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here