യഥാര്‍ത്ഥ ഭക്തര്‍ക്ക് യുവതീ പ്രവേശനം ആചാരലംഘനമായി തോന്നിയിരിക്കാം: എ. പത്മകുമാര്‍

ശബരിമലയിലെ യുവതീ പ്രവേശനം യഥാര്‍ത്ഥ ഭക്തര്‍ക്ക് അചാരലംഘനമായി തോന്നിയിരിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. സുപ്രീം കോടതി വിധി അനുസരിക്കുമ്പോഴും ബോര്‍ഡ് ഭക്തരെ കൈവിടില്ല. ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രി പരമാധികാരിയാണെന്ന താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം അംഗീകരിക്കാനാകില്ല. തന്ത്രിയുടെ അധികാര അവകാശങ്ങള്‍ സംബന്ധിച്ച് ബോര്‍ഡ് വിശദമായി പരിശോധിച്ചു വരികയാണ്. നടയടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഏകപക്ഷീയമാണ്. വിശദീകരണം ലഭിച്ച ശേഷം തന്ത്രിക്കെതിരായ നടപടി എന്താകണമെന്ന് ബോര്‍ഡ് ആലോചിച്ച് തീരുമാനിക്കും. മകരജ്യോതി ആര് തെളിയിക്കുമെന്നതില്‍ തീരുമാനമായിട്ടില്ലെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം
യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് യുവതീ പ്രവേശനം ആചാരലംഘനമായിരിക്കും. എന്നാല്‍, യുവതീ പ്രവേശം അനുവദിച്ചത് സുപ്രീം കോടതിയാണ്. ദേവസ്വം ബോര്‍ഡ് ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മല അരയന്‍മാരുടെ മകരജ്യോതി തെളിയിക്കണമെന്ന അവകാശ വാദത്തെ കുറിച്ച് ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ ‘360’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here