ഷൂട്ടിന് ശേഷം പൊളിക്കാം; സിനിമയ്ക്ക് മുമ്പ് പോത്തേട്ടന്റെ സ്റ്റഡി ക്ലാസ് ഇങ്ങനെ

‘ആറ് മണിക്കൂറെങ്കിലും ഉറങ്ങണം’ തന്റെ സംഘത്തോട് സംവിധായകന്‍ ദിലീഷ് പോത്തന്റെ അപേക്ഷയാണിത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പായി സ്വന്തം ടീമിന് ദിലീഷ് പോത്തന്‍ നല്‍കിയ ‘സ്റ്റഡിക്ലാസി’ലാണ് ഈ ‘വിവരം’. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡയറി എന്ന പേരില്‍ പുറത്ത് വന്ന വീഡിയോയിലാണ് സിനിമയ്ക്ക് പിന്നിലെ ഈ രസകരമായ പിന്നാമ്പുറ കഥകളുള്ളത്. ശ്യം പുഷ്കരന്‍ ഡയറീസ് എന്ന പേരില്‍ രണ്ട് വീഡിയോയാണ് ഇതിനോടകം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
”ഒത്തിരി കാര്യങ്ങൾ ഒരുമിച്ച് കോർഡിനേറ്റ് ചെയ്യാനുണ്ട്. അതുകൊണ്ടു തന്നെ ടീം സ്പിരിറ്റ് നിർബന്ധമാണ്. എന്തു പ്രശ്നങ്ങൾ ഉണ്ടായാലും തുറന്നുപറയാം. തൊഴിലിന്റെ ഭാഗമായി വഴക്കു പറയേണ്ടതായൊക്ക വന്നേക്കാം. അതിനെയൊക്കെ ആ സ്പിരിറ്റിൽ എടുക്കണം. ആ പ്രഷർ ടൈം കഴിയുമ്പോൾ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ ഉഷാര്‍ ആകൂ എന്നെല്ലാമാണ് ദിലീഷ് പോത്തന്‍ പറയുന്നു. മറ്റു ഡിപ്പാർട്ട്മെൻറുകളുമായി ചേർന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂർവവും സ്മാർട് ആയും നിങ്ങൾ ഒഴിവാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മൾ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷൻസ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയിലോ കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്കഷന്‍സ് ഒഴിവാക്കുക.
ആറ് മണിക്കൂര്‍ ഉറങ്ങാന്‍ സമയം ഉറപ്പാക്കിയിട്ടേ ഷൂട്ട് പ്ലാന്‍ ചെയ്യുകയുള്ളൂ. എത്ര വൈകി ഷൂട്ട് കഴിഞ്ഞാലും ഹെല്‍ത്ത് സൂക്ഷിക്കണം എന്നൊക്കെയാണ് ദിലീഷ് പോത്തന്‍ പറയുന്നത്.
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.
ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ . ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും എഡിറ്റിംഗ് സൈജു ശ്രീധരനുമാണ്.
നേരത്തെ സൗബിന്‍ ഷാഹിര്‍ ഡബ് ചെയ്യുന്ന വീഡിയോയും ഇവര്‍ പുറത്ത് വിട്ടിരുന്നു. ആ വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here