നിയന്ത്രണം വിട്ട ജീപ്പ് പാതയോരത്തെ തെങ്ങിൽ ഇടിച്ചു; എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ജീപ്പ് പാതയോരത്തെ തെങ്ങിൽ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ ജോമോന്റെ മകൾ എസ്റ്റർ (8) കൊച്ചുപുരയ്ക്കൽ ആണ് മരിച്ചത്. പുഞ്ചവയൽ സെന്റ സെബാസ്റ്റ്യൻസ് പള്ളിവേദപാഠം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം. ജോമോനും കുടുംബവും പള്ളിയിലെ കുർബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് സമീപത്തെ തെങ്ങിൽ ഇടിക്കുകയായിരുന്നു.
വാഹനത്തിൽ ആകെ 9 പേർ ഉണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here