‘ക്രീസിലെത്തിയില്ല, തിരിച്ചു നടന്നു’; അമ്പയര്‍ കാണാത്തതിനാല്‍ ധോണിയുടെ പേരില്‍ ഒരു റണ്‍സും!

അഡലെയ്ഡ് ഏകദിനത്തിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എം.എസ് ധോണിയാണ് കഥയിലെ സൂത്രധാരന്‍. ക്രീസിലെത്താതെ തന്നെ ഒരു റണ്‍സ് സ്വന്തമാക്കി ധോണി. അമ്പയര്‍ അത് കാണാതിരുന്നതിനാല്‍ ധോണിയുടെയുടെ പേരിലും ഇന്ത്യന്‍ ടോട്ടലിലും ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മത്സരത്തിന്റെ 45-ാം ഓവറിലായിരുന്നു രസകരമായ സംഭവം.
Read Also: പുനര്‍നിര്‍മ്മാണത്തിന് കാശില്ല; എ.കെ.ജി മ്യൂസിയത്തിന് പത്ത് കോടി
നഥാന്‍ ലിയോണ്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ അനായാസ സിംഗിളെടുത്ത ധോണി പക്ഷെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസില്‍ കയറുകയോ ബാറ്റ് കുത്തുകയോ ചെയ്യാതെയാണ് മടങ്ങിയത്. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. നിയമപരമായി അത് റണ്ണായി പരിഗണിക്കാനാവില്ല. എന്നാല്‍, അമ്പയര്‍ കാണാതിരുന്നതിനാല്‍ അത് സിംഗിളായി കണക്കാക്കി. ധോണി സിംഗിള്‍ പൂര്‍ത്തിയാക്കാതെ തിരിച്ച് നടക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Did anyone notice that dhoni actually didn’t complete the run here? pic.twitter.com/F9KjKiFILc
— neich (@neicho32) January 15, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here