Advertisement

വൈദ്യുതി നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

January 16, 2019
Google News 1 minute Read

വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം റെഗുലേറ്ററി  കമ്മിഷന്‍ തള്ളി. സംസ്ഥാനത്ത് താരിഫ് ഷോക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മിഷന്‍. ബോര്‍ഡ് പറയുന്ന നഷ്ടം വരും വര്‍ഷങ്ങളിലുണ്ടാകില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.2018 മുതല്‍ 2022 വരെയുള്ള പ്രതീക്ഷിത വരവ് ചെലവു കണക്കുകളും നഷ്ടം നികത്തുന്നതിനുള്ള ശിപാര്‍ശയുമാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനു നല്‍കിയത്. 2018-19 സാമ്പത്തിക വര്‍ഷം 1100 കോടിയും 19-20 ല്‍ 1399 കോടിയും നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 20-21ല്‍ ഇത് 2065 കോടിയായും 21-22 ല്‍ 2518 കോടിയായും നഷ്ടം വര്‍ധിക്കും. ഇതു മറികടക്കാന്‍ വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

2018-19 ല്‍ 1101 കോടിയുടെ വര്‍ധന വേണം. ഇതിനായി 51 മുതല്‍ 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് 700 കോടി അധികമായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. മാത്രമല്ല ഹൈടെന്‍ഷന്‍ ഉപഭോക്താക്കളുടെ ഡിമാന്റ് ചാര്‍ജ് 300 ല്‍ നിന്നും 600 രൂപയായി ഉയര്‍ത്തണം. 51 മുതല്‍ 100 യൂണിറ്റു വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക വിഭാഗക്കാര്‍ക്ക് 80 പൈസ വീതം യൂണിറ്റിനു വര്‍ധിപ്പിക്കണമെന്നും 101 മുതല്‍ 150 വരെ ഉപയോഗിക്കുന്നവരില്‍ നിന്ന് 70 പൈസയും 151 മുതല്‍ 200 യൂണിറ്റുവരെയുള്ളവരില്‍ നിന്ന് 30 പൈസയും 201 മുതല്‍ 250 വരെ ഉപയോഗിക്കുന്നവരില്‍ നിന്ന് 80 പൈസയും അധികമായി ഈടാക്കണമെന്നുമായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

151 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ഡിമാന്റ് ചാര്‍ജായി 75 രൂപ വാങ്ങങണമെന്നും ബോര്‍ഡ് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതു അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. മാത്രമല്ല ക്രോസ് സബ്സിഡി ഒറ്റയടിക്ക് എടുത്തുകളയാന്‍ കഴിയില്ലെന്നുമാണ് കമ്മിഷന്റെ വിലയിരുത്തല്‍. ചെലവു ചുരുക്കിയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് കമ്മിഷന്‍ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here