Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍; ഇടതുമുന്നണി യോഗം ഇന്ന്

January 17, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഇടതുമുന്നണിയും യുഡിഎഫും. വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്. യുഡിഎഫ് ഏകോപന സമിതിയും ഇന്നു ചേരും. അഴിമതി കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ നിയമപോരാട്ടം നടത്തിയ വി.എസ് അച്യുതാനന്ദന്‍, ബാലകൃഷ്ണ പിളളക്കൊപ്പം മുന്നണി യോഗത്തിലിരിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ സജ്ജമാവുകയാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

Read Also: അമിത് ഷായ്ക്ക് പന്നിപ്പനി; എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. 2004 ലേതിനു സമാന സാഹചര്യമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം പ്രയോജനം ചെയ്‌തെന്ന് യുഡിഎഫും ബിജെപിയും കരുതുന്നു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കിയ സിപിഎം ബൂത്ത് തല ശില്പശാലകളിലേക്കു കടക്കുകയാണ്. രാഷ്ട്രീയ സാഹചര്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ സിപിഐ പാര്‍ട്ടി ക്ലാസുകളും തുടങ്ങി. മുന്നണി എന്ന നിലയിലുള്ള തയാറെടുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഇന്നത്തെ യോഗം പ്രാഥമിക രൂപം നല്‍കും.

Read Also: മോഹന്‍ലാല്‍ സാറിന്റെ ഡെഡിക്കേഷന്‍ ഇങ്ങനെയാണ്; പീറ്റര്‍ ഹെയ്ന്‍

തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും ഇടതുമുന്നണിയും സംസ്ഥാനതല പ്രചരണ ജാഥ നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി മൂന്നിന്ന് തുടങ്ങും. എല്‍ഡിഎഫ് ജാഥാ സമയക്രമവും ക്യാപ്റ്റനേയും ഇന്നത്തെ യോഗം നിശ്ചയിക്കും. ഇരു മുന്നണികളും സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ യോഗത്തില്‍ നടത്തില്ലെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്(ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here