Advertisement

ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സ്റ്റേറ്റ് മെന്റൽ ഹെല്‍ത്ത് അഥോറിറ്റിയുടെ റജിസ്ട്രേഷന്‍ പോലും ഇല്ലാതെ

January 18, 2019
Google News 0 minutes Read

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു കീഴിലെ ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്
സ്റ്റേറ്റ് മെന്റ്ല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ റജിസ്ട്രേഷന്‍ പോലും ഇല്ലാതെ. രോഗീ പരിചരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങളും ഇവിടെയില്ല. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് കൈപറ്റുന്ന സ്ഥാപനം രോഗികളെ കിടത്തുന്നത് തെര്‍മോകോള്‍ വിരിച്ച കട്ടിലില്‍.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്‍റിന്റെ
ഗ്രാന്‍റ് കൈപ്പറ്റുന്ന സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ലൈസന്‍സുകള്‍ ഒന്നും തന്നെയില്ല.
സ്റ്റേറ്റ് മെന്റ്ല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ റെജിസ്ട്രേഷന്‍ ഇല്ലാതെ ചികിത്സാ നല്‍കാന്‍ പാടില്ലെന്നിരിക്കെയാണ്
നിര്‍ബാധം ഡീ അഡിക്ഷന്‍ സെന്‍ററും ഡിവൈന്‍ കെയറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
അടിയന്തിര ചികിത്സാ സഹായം കിട്ടാതെ കഴിഞ്ഞ ദിവസം ഇവിടെ യുവാവ് മരിക്കാനിടയായതിനെ തുടര്‍ന്ന്
പൊലീസ് സര്ജ്ജന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയിലും നിയമാനുസൃതമല്ല സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രോഗികളെ പരിചരിക്കുന്നതിലെ അലംഭാവം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു.

നിലവില്‍ 12 പേര്‍ ചികിത്സയിലുള്ള ഡീ അഡിക്ഷന്‍ സെന്ററില്‍ ഇടക്ക് വന്നു പോകുന്ന ഒരു ഡോ്ടര്‍ മാത്രമാണ് സേവനത്തിനായുള്ളത്. ഡീ അഡിക്ഷന് ചികിത്സ നല്‍കുമ്പോള്‍ വൈദ്യ സംഘം കൂടെ വേണമെന്നതും ഇവിടെ നടപ്പിലാക്കിയിട്ടില്ല. പരിശോധനയെ തുടര്‍ന്ന് നിലവിലിവിടെ ചികിത്സയിലുള്ളവരെ സൌകര്യപ്രധമായ ഇടങ്ങളിലേക്ക് മാറ്റണമെന്നുകാണിച്ച് പൊലീസ് സര്‍ജ്ജന്‍ ഹിതേഷ് ശങ്കര്‍ കൊരട്ടി പൊലീസിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here