മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് കീഴിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ പരിശോധന പൂര്‍ത്തിയായി; ക്രമക്കേടുകള്‍ കണ്ടെത്തി

മുരിങ്ങുർ ഡിവൈൻ ധ്യാന കേന്ദ്രത്തിന് കീഴിലുള്ള മേലൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഫോറൻസിക് സർജ്ജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇവിടെ ചികത്സയിലുണ്ടായിരുന്ന രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇല്ലെന്നു കണ്ടെത്തി.
കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ് യുവാവ് മേലൂർ ചികിത്സാ കേന്ദ്രത്തിൽ വെച്ച് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് പോലീസും തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക്ക് സർജ്ജനുമടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട പരിശോധനയിൽ അടിയന്തര ചികിത്സ സൗകര്യങ്ങളുൾപ്പെടെ ഇവിടെ ലഭ്യമല്ലെന്ന് സംഘം കണ്ടെത്തി
ന്യൂനതകൾ കണ്ടെത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. നേരത്തെ മുരിങ്ങൂർ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിൽ നടന്ന അട്ടിമറിയുൾപ്പെടെ വിവരങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ സഹായം കിട്ടാതെ ഒരാൾ കൂടി മരിച്ചതായുള്ള കണ്ടെത്തൽ പുറത്തു വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here