ബജറ്റ് സമ്മേളനം തുടങ്ങി; സര്‍ക്കാര്‍ മതേതരമെന്ന് ഗവര്‍ണ്ണര്‍, പലമേഖലകളിലും കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയില്ല

പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി. എന്റെ പ്രസംഗം കേള്‍ക്കൂ എല്ലാത്തിനും അതില്‍ മറുപടി ഉണ്ടാകുമെന്ന ആമുഖത്തോടെയാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ മതേതരമാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
പ്രളയ സമയത്ത് സഹായം എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും ഗവര്‍ണ്ണര്‍ നന്ദി പറഞ്ഞു. സഹായമായി എത്തിയ കേരള ജനതയ്ക്കും കൂട്ടായ്മകള്‍ക്കും വിദേശ മലയാളികള്‍ക്കും, സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ക്കും, പോലീസ്, നേവി, എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം നന്ദി പറഞ്ഞാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
കേരളത്തിന് ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടായി. പ്രളയത്തെ നേരിടാന്‍ കേരളം എല്ലാ സംവിധാനങ്ങളും നോക്കി. മികച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ബന്ധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്രം വേണ്ട സഹായം നല്‍കിയില്ല. പല മേഖകളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here