എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്റെ പിറന്നാള്‍ മറന്നോ; അമ്പിളി ദേവി

ആദിത്യനുമായുള്ള എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്റെ പിറന്നാള്‍ മറന്നോ എന്ന് അമ്പിളി ദേവി. മകന്റെ വയസ് പോലും ലോവലിന് അറിയില്ലെന്ന് അമ്പിളി ദേവി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. അഞ്ച് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണ്. 2018ജനുവരിയില്‍ നിയമപരമായി പിരിയുകയും ചെയ്തു. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. അത് ലോവലിന് അറിയുകപോലും ഇല്ല. അവന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവന് ഏഴ് വയസ്സായെന്നാണ് ലോവല്‍ എല്ലാവരോടും പറയുന്നത്. അവന് ആറ് വയസ്സായിട്ടേയുള്ളൂ.
ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞശേഷം അവനെ വിളിക്കാനോ ആശംസ അറിയിക്കാനോ ലോവല്‍ മെനക്കെട്ടില്ല. 2500രൂപ മാസം മകന് ചെലവിന് നല്‍കാന്‍ വിധിയുണ്ട്. അത് പോലും വല്ലപ്പോഴുമാണ് തരുന്നത്. ഒന്നിച്ച് പോകാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയത്താണ് പിരിഞ്ഞത്. പലരും ആദിത്യനുമായുള്ള എന്റെ വിവാഹ ശേഷമാണ് ഞാന്‍ വിവാഹ മോചിതയാണെന്ന് തന്നെ അറിഞ്ഞത്. ഞാനായി ഒരു പ്രശ്നവും ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതെ ഇരുന്നത്. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് വിവാഹ മോചനം നേടിയത് തന്നെ.
ആദിത്യനുമായുള്ള എന്റെ വിവാഹം കേവലം മൂന്ന് ആഴ്ച കൊണ്ട് നടന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആദിത്യന്റെ വീട്ടുകാരുമായി എന്റെ കുടുംബത്തിന് അടുപ്പമുണ്ട്. ഇരുവര്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്. മകന് ആദിത്യനോട് നല്ല അടുപ്പമാണ്. ഇതും വിവാഹത്തിന് കാരണമാണ്, ലോവല്‍ സ്നേഹം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ആദിത്യന്‍ മകന് നല്‍കിയിട്ടുണ്ട്. ആദിയത്യനെ എനിക്ക് നന്നായി അറിയാം. പൂര്‍ണ്ണമായും മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ.
ആദിത്യന്‍ നാല് വിവാഹം കഴിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. നിയമപരമായി ഒരു വിവാഹമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളത്.ആദിത്യനെ മനഃപൂര്‍വ്വം കരിവാരിത്തേക്കാനാണിത്. ഇത്തരത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും നീക്കം ഇനി ലോവലിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ നിയമ പരമായി നേരിടുമെന്നും അമ്പിളി ദേവി ട്വന്റിഫോറിനോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here