Advertisement

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലാഭത്തിലായത് 20 പൊതുമേഖലാ സ്ഥാപനങ്ങള്‍’

January 31, 2019
0 minutes Read

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം നിയമസഭയില്‍ എടുത്തുപറഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ട് എണ്ണം മാത്രമായിരുന്നു ലാഭത്തിലായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 20 സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു. 123 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 160 കോടി ലാഭത്തിലാണെന്നും 2800 കോടിയായിരുന്ന വിറ്റുവരുമാനം 3800 കോടിയായി ഉയര്‍ന്നു എന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി ബജറ്റ് അവതരണവേളയില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top