Advertisement

ബജറ്റ്; ആദായ നികുതി പരിധി ഉയര്‍ത്തി

February 1, 2019
Google News 0 minutes Read
taxation

ആദായ നികുതി പരിധി ഉയര്‍ത്തി. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല. നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി. 6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല.  സ്റ്റാന്റേഡ് ഡിഡക്ഷന്‍ 50,000 രൂപയായി ഉയര്‍ത്തി.
മൂന്ന് കോടി നികുതിദായകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി സര്‍ക്കാര്‍ നീക്കി വച്ചത് 18500കോടി രൂപ.

നികുതി വരുമാനം 12ലക്ഷം കോടിയായി വര്‍ദ്ധിച്ചു. നേരത്തെ ഇത് 6.38ലക്ഷം കോടിയായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി ദായകരുടെ എണ്ണം കൂടി. ഒരു കോടിയായാണ് നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചത്. 99.54 ശതമാനം റിട്ടേണുകളും സമര്‍പ്പിക്കപ്പെട്ടു. നികുതി റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here