Advertisement

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബി ജെ പി: എം ടി രമേശ്

February 2, 2019
Google News 1 minute Read

മോഹന്‍ലാലിന്റെ രാഷ്ട്രീയപ്രവേശനം ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എം ടി രമേശ്. മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്നാണ് എം ടി രമേശ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹന്‍ലാല്‍ പ്രശംസിച്ചിട്ടുണ്ട്, എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ സ്ഥിരീകരിച്ചിരുന്നു. എന്‍ ഡി ടിവിയോടാണ് ഒ രാജഗോപാല്‍ ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

Read More:തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയെന്ന് ഒ രാജഗോപാല്‍

‘ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.’ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഒ രാജഗോപാലിന്റെ ഈ വാക്കുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here