പുതിയ സിബിഐ ഡയറക്ടറായി റിഷി കുമാർ ശുക്ല ചുമതലയേറ്റു

പുതിയ സിബിഐ ഡയറക്ടറായി റിഷി കുമാർ ശുക്ല ചുമതലയേറ്റു. പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ ഉന്നതതല സമിതിയാണ് ശുക്ലയെ നിയമിച്ചത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ റിഷി കുമാർ ശുക്ല മുൻ മധ്യ പ്രദേശ് ഡിജിപി ആയിരുന്നു. രണ്ട് വർഷത്തേക്കാണ് ശുക്ലയുടെ നിയമനം. പശ്ചിമ ബംഗാളിൽ സിബിഐ മമത ബാനർജി തർക്കത്തിനിടെയാണ് പുതിയ സിബിഐ ഡയറക്ടറുടെ നിയമനം.
വെള്ളിയാഴ്ച നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പരിഗണിച്ച മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍ മാറ്റിയാണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്.
1983 ഐപിഎസ് ബാച്ചിലെ ഋഷികുമാർ ശുക്ല മധ്യപ്രദേശ് ഡി ജി പിയായും ഇന്‍റ്റലിജന്‍സ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷമാണ് കാലാവധി. പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഖെ എന്നിവർ ചേർന്ന ഉന്നാതാധികാര സമിതിയാണ് പുതിയ ഡയറക്ടറെ തീരുമാനിച്ചത്. 1984 ബാച്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ്എസ് ദേവാല്‍ എന്നിവരുടെ പേരുകളായിരുന്നു അവസാന പട്ടികയില്‍ സമിതി പരിഗണിച്ചത്. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാർഗെ എതിര്‍പ്പ് അറിയിച്ചതോടെ ഇക്കാര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന. പുതിയ സി ബി ഐ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നത സമിതി യോഗം കഴിഞ്ഞ മാസം 24നും ഇന്നലെയും ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
അലോക് വര്‍മ്മയ്ക്ക് പകരം നിയമിതനായ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 ന് അവസാനിക്കും മുന്പെ പുതിയ ഡയറക്ടറെ തീരുമാനിക്കാനായിരുന്നു കേന്ദ്ര സർക്കാർ ശ്രമം. എന്നാല്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് മൂന്നാമത്തെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here