സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന ഭൂരിപക്ഷം യാത്രക്കാരും സംതൃപതരാണെന്ന് റിപ്പോർട്ട്

സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന ഭൂരിപക്ഷം യാത്രക്കാരും സംതൃപതതരാണെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കീഴിലെ ഗുണമേന്മ, ഉപഭോക്തൃ സംരക്ഷണ സമിതി തയ്യാറാക്കിയ മാസാന്ത സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ കുറിച്ച് ഭൂരിപക്ഷം യാത്രക്കാരും സംതൃപ്തി രേഖപ്പെടുത്തിയ റിപ്പോർട്ട് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് പുറത്തുവിട്ടത് . ദമ്മാം കിങ് ഫഹദ്,റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ് , മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എന്നീ അന്തർദേശീയ വിമാനത്താവളങ്ങളെ കുറിച്ച് 73 ശതമാനം യാത്രക്കാരും തൃപ്തികരമെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ഒരു മാസത്തിനിടെ ആറ് ലക്ഷത്തിലേറെ യാത്രക്കാർ സർവേയിൽ അഭിപ്രായം രേഖപ്പെടുത്തി. വ്യക്തിഗത വിലയിരുത്തലിൽ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളമാണ് മുന്നിൽ.രണ്ടാം സ്ഥാനത്ത് 76 ശതമാനവുമായി ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളവും . റിയാദ് കിങ് ഖാലിദ് വിമാനത്താവളം 73 ശതമാനവും ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം 59 ശതമാനവും യാത്രക്കാരുടെ തൃപ്തി പിടിച്ചുപറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here