സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റി

സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റി. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും വരെ മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി.
കഴിഞ്ഞ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുന്നെന്നും സ്ഥാനമൊഴിയുകയാണെന്നും ചൂണ്ടിക്കാട്ടി എൻ അനിരുദ്ധൻ സംസ്ഥാന എക്സിക്യുട്ടീവിന് കത്തു നൽകിയിരുന്നു. നേരത്തെ എൻ അനിരുദ്ധന്നെ മാറ്റാൻ ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റിയിൽ കാനത്തിന്റെ നിലപാട് അംഗീകരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല . കാനം പക്ഷത്തുള്ള പി പ്രകാശ് ബാബു ഇസ്മായിൽ പക്ഷവുമായി ചേർന്ന് നടത്തിയ നീക്കങ്ങളെ തുടർന്നാണ് അന്ന് കാനം രാജേന്ദ്രന്റെ നീക്കം പരാജയപ്പെടുത്തിയത്. ആര്‍ രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ് നേരത്തെ തീരുമാനിച്ചത്. പുതിയ തീരുമാനത്തിൽ ആരാകണം ജില്ലാ സെക്രട്ടറി എന്ന നിർദേശം മുന്നോട്ടു വെച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയും സംസ്ഥാന എക്സിക്യൂട്ടീവിലുണ്ടായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here