മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ല; ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ നോക്കാം: മേജര്‍ രവി

മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും മേജര്‍ രവി. ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാം. അങ്ങനെയെങ്കില്‍ ഒരു സത്യസന്ധനായ മന്ത്രിയെ രാജ്യത്തിന് ലഭിക്കും. ചില നേതാക്കളടക്കം മോഹന്‍ലാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തി. ശുദ്ധ അസംബന്ധമാണതെന്നും ഇലക്ഷന് നിന്നിട്ട് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല മോഹന്‍ലാലെന്നും മേജര്‍ രവി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചായിരുന്നു മേജര്‍രവിയുടെ ഫെയ്സ് ബുക്ക് ഉടനീളം. ഇലക്ഷന് അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം നമ്മള് വോട്ട് ചെയ്യേണ്ട സമയമാണ്. ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ട. ബുദ്ധി ഉപയോഗിക്കേണ്ട സമയമാണിത്. ആളെ കണ്ടും തരം നോക്കിയും വോട്ട് ചെയ്യണം. പ്രളയം കാണിച്ച് തന്നതാണ് ജാതിയില്ല മതമില്ല, രാഷ്ട്രീയം എന്നത്. ഇനി തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെയാണെന്നും മേജര്‍ രവി പറയുന്നു.
മൂന്നാറില്‍ എംഎല്എകൊണ്ട് മാപ്പ് പറയിച്ച പാര്‍ട്ടി നടപടിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുകയാണ്. വ്യക്തി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരിക്കലും പാര്‍ട്ടിയല്ല ഉത്തരവാദി. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടത്. അത്തരത്തില്‍ ഇന്ന് എംഎല്‍എയെ കൊണ്ട് മാപ്പ് പറയിച്ച ഗവണ്മെന്റിനോട് എനിക്ക് ബഹുമാനം ഉണ്ട് എന്ന് പറഞ്ഞ മേജര്‍ രവി ലാല്‍ സലാം എന്ന് പറഞ്ഞാണ് ലൈവ് അവസാനിപ്പിക്കുന്നത്. സന്തോഷമായില്ലേ സഖാക്കളെ എന്നും ചോദിക്കുന്നുണ്ട്.
മേജര്‍ രവി എന്തെങ്കിലും പറഞ്ഞാല്‍ ട്രോളും പൊങ്കാലയുമാണ്. എന്നാല്‍ പ്രളയത്തിന് ശേഷം ഞാന്‍ എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഏലൂക്കരയില്‍ താന്‍ ഇന്നലെ പോയെന്നും അവിടുത്ത പ്രളയ ബാധിതര്‍ക്ക് പണം സര്‍ക്കാറില്‍ നിന്ന് ലഭിച്ച് തുടങ്ങിയെന്നും മേജര്‍ രവി വ്യക്തമാക്കി. ഇതൊന്നും ഒരു പത്രത്തിലും വന്നിട്ടില്ല. 40,000രൂപയും 60000രൂപയുമൊക്കെ അക്കൗണ്ടിലെത്തിയെന്നാണ് അവര്‍ പറഞ്ഞതെന്നു കൂടി പറഞ്ഞാണ് മേജര്‍ രവി ലൈവ് അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here