വിതുരയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്‌സൊ കേസ്

വിതുരയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്‌സൊ കേസ്
തിരുവനന്തപുരം വിതുരയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്‌സൊ നിയമപ്രകാരം കേസ് എടുത്തു.പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയ്‌ക്കൈതിരെയാണ് വിതുര പോലീസ് കേസെടുത്തിരിക്കുന്നത്.
പള്ളിക്കമ്മിററ്റിയംഗം നൽകിയ പരാതിയെ തുടർന്നാണ് ഇന്ന് പോലീസ് കേസെടുത്തത്.സംഭവത്തെ തുടർന്ന് പള്ളി ചുമതലയിൽ നിന്നും ഇമാം കൗൺസിലിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
Read More : പിതാവിനെ മരത്തിൽ കെട്ടിയിട്ട് മകളെ പീഡിപ്പിച്ചു
തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷഫീഖ് അൽ ഖാസിമിയെ സംഭവത്തെ തുടർന്ന് പളളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇമാംസ് കൗൺസിൽ നിന്നും ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
Read More : എട്ട് വയസ്സുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ
കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അൽ ഖാസിമി പ്രദേശത്തെ സ്‌കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനി പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാർത്ഥിയുമായി കടക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here