Advertisement

ആമസോൺ മഴക്കാടുകളെ സംരക്ഷിക്കാൻ ലിയനാർഡോ ഡികാപ്രിയോയുടെ സംഘടന 35 കോടി നൽകും

August 26, 2019
Google News 7 minutes Read

ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ. മഴക്കാടുകളെ സംരക്ഷിക്കാൻ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എർത്ത് അലയൻസ് സംഘടന 35 കോടി രൂപ നൽകും. തീയണക്കാൻ ശ്രമിക്കുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കുമായാണ് തുക നൽകുക. അഞ്ച് പ്രാദേശിക സംഘടനകളാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്.

ആമസോൺ വനങ്ങളിലെ തീപ്പിടുത്തത്തെ പരാമർശിച്ച് ലിയനാർഡോ ഡികാപ്രിയോ നേരത്തേ പ്രതികരിച്ചിരുന്നു. ആമസോൺ കാടുകൾ കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമർശനം.


എർത്ത് അലയൻസ് സംഘടനയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം ആമസോൺ കാടുകളിൽ 72,000 തീപ്പിടുത്തങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. പൊതുവേ തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോൺ കാടുകളിൽ അനുഭവപ്പെടുന്നതെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാൽ അധികവും മനുഷ്യനിർമിതങ്ങളാണെന്നാണ് റിപ്പാർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here