ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; അറസ്റ്റിലായ മൂന്നു പേരും ഇന്ത്യൻ പൗരന്മാർ

ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നു പേരും ഇന്ത്യൻ പൗരന്മാർ. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന നിലപാടിലാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 18നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടത്.
കൊലപാതകത്തിനായി ഗൂഢാലോചന നടത്തി, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നീ കുറ്റങ്ങൾക്കുള്ള ഫസ്റ്റ് ഡിഗ്രി മർഡറാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. പ്രതികൾ മൂന്നു വർഷം മുതൽ അഞ്ചു വർഷ വർഷം വരെ കാനഡയിൽ താമസിച്ചു വരികയായിരുന്നു. നിജ്ജറിന്റെ കൊലപാതകം അതിര് കടന്നതാണെന്നായിരുന്നു അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികൾക്ക് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി.
Read Also: കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി സെപ്റ്റംബർ 18ന് ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ആരോപണം ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കൽ വിവരങ്ങൾ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാകാമെന്ന കാനഡയുടെ പരാമർശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു.
Story Highlights : Canada Arrests 3 Indian Suspects In Khalistani leader Nijjar’s Killing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here