Advertisement

കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

June 21, 2021
Google News 1 minute Read

മലപ്പുറം കുറ്റിപ്പുറം നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാഫി പിടിയിലായി. പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ചയാണ് 65കാരിയായ കുഞ്ഞിപ്പാത്തുമ്മ തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച കല്ല് പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന സമീപ പ്രദേശത്ത് നിന്ന് പ്രതിയുടെ ചെരിപ്പും ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയും സമാനമായ സംഭവം മലപ്പുറത്ത് നടന്നിരുന്നു. രണ്ട് കൊലപാതകങ്ങള്‍ തമ്മിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.

Story Highlights: kuttipuram murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here