Advertisement

കൊടകര കള്ളപ്പണ കവർച്ച; കുറ്റപത്രം ഈ മാസം 23ന്

July 15, 2021
Google News 0 minutes Read

കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23 ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളെന്ന് അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

അന്വേഷണ സംഘം ബി.ജെ.പി. സംസ്ഥന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നു. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

ഈ മാസം 26 ന് പ്രതികളെ പിടികൂടിയിട്ട് തൊണ്ണൂറ് ദിവസം തികയുകയാണ്. അതിനാൽ, അതിന് മുമ്ബ് തന്നെ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കേണ്ടതായിട്ടുണ്ട്.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഈ തുക എന്തിന് കൊണ്ടുവന്നു എന്നതിലടക്കം വ്യക്തതയ്ക്ക് വേണ്ടിയാണ് ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here