Advertisement

പി.വി. സിന്ധു സെമിയിൽ

July 30, 2021
Google News 2 minutes Read
PV Sindhu enter Semi final

ബാഡ്മിന്റൺ ക്വാർട്ടറിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് പി.വി. സിന്ധു ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പി.വി. സിന്ധു.

തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പർ താരമായ യമാഗുച്ചിയും ഏഴാം നമ്പർ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.

Read Also:ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ഇടിമുഴക്കം; പുത്തന്‍ താരോദയമായി ലോവ്ലിന ബോര്‍ഹെയ്ന്‍

ഇന്ത്യക്കിത് രണ്ടാം മെഡൽ

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

Story Highlights: PV Sindhu triumphs over Akane Yamaguchi to enter semi-final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here