മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

മുംബൈ ഭീകരാക്രമണക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഷ ഗെയ്ക്‌വാദിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ഉജ്വല്‍ നേരിടും.
1993ലെ മുംബൈ സ്‌ഫോടനം, ഗുല്‍ഷന്‍ കുമാര്‍ കൊലപാതകം, പ്രമോദ് മഹാജന്‍ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ വാദിച്ചയാളാണ് ഉജ്വല്‍. 2016ല്‍ പത്മശ്രീ ലഭിച്ചു.
നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. ഇത്തവണ പൂനത്തിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് സീറ്റ് മാറ്റം.
Story Highlights : Mumbai terror attack case public prosecutor Ujjwal Nikam as BJP candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here