Advertisement

മല്ലിയില ഐസ്ക്രീമുമായി മക്‌ഡൊണാൾഡ്സ്; സമൂഹമാധ്യമങ്ങൾ രണ്ട് തട്ടിൽ

February 23, 2022
Google News 2 minutes Read

മല്ലിയില ഐസ്ക്രീമുമായി ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്‌ഡൊണാൾഡ്സ്. ചൈനയിലാണ് മല്ലിയിലയും മല്ലിയില സോസും ഉൾപ്പെടുത്തിയുള്ള ഐസ് ക്രീം സൺഡേ അവതരിപ്പിച്ചത്. ഐസ്ക്രീമിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡാനിയൽ അഹ്മദ് എന്ന ട്വിറ്റർ ഹാൻഡിൽ പങ്കുവച്ച ചിത്രം വൈറലാണ്.

ഈ മാസം 21നാണ് മക്‌ഡൊണാൾഡ്സ് മല്ലിയില ഐസ്ക്രീം അവതരിപ്പിച്ചത്. 25 വരെ പ്രത്യേക മെനുവിൽ ഇത് ലഭ്യമാകും. ചിലർക്ക് ഐസ്ക്രീം ഇഷ്ടമായെങ്കിൽ മറ്റ് ചിലർ പറയുന്നത് ഇത് വളരെ മോശമാണെന്നാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ചിലർ ട്വിറ്ററിൽ കുറിച്ചു.

Story Highlights: McDonalds Coriander Sundae China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here