Advertisement

കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു; സംസ്‌കാരം അൽപസമയത്തിനകം

February 23, 2022
Google News 1 minute Read

കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു. സംസ്‌കാരം അൽപസമയത്തിനകം എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്. അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടാകും. അന്തിമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.

വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയിലാണ് മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. എങ്കക്കാട്ടെ മരുമകളായി എത്തി പിന്നീട് മകളായി മാറിയയാളാണ് കെപിഎസി ലളിത. എല്ലാ കാര്യങ്ങൾക്കും നാടിനോട് അടുത്ത് നിക്കുന്നയാളാണ് കെപിഎസി ലളിത.

അതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് അന്തമോപചാരം അർപ്പിക്കാനായി എത്തിയത്. സിനിമ മേഖയിലുള്ള പ്രമുഖർ അന്തമോപചാരം അർപ്പിക്കാൻ എത്തി. ഇന്ന് വീണ്ടും വടക്കാഞ്ചേരി എങ്കക്കാട് എത്തുമ്പോൾ നാടു മുഴുവൻ അവരുടെ ഓർമയിൽ തേങ്ങുകയാണ്. മലയാള മലയാള സിനിമാചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

1978ൽ സംവിധായകൻ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാൽ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി.

കൂടാതെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനിൽ സർവകകക്ഷി അനുസ്‌മരണ യോഗം നടക്കും. അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് കൊണ്ടുപോയത്. പൊതുദർശനത്തിന് ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിച്ചത്.

Story Highlights: mortal-remains-of-kpac-lalitha-kept-at-vadakkancery-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here