Advertisement

കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു; ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ

April 7, 2022
Google News 2 minutes Read

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ജപ്പാനും അംഗീകരിച്ചു. ഏപ്രിൽ 10 മുതലാണ് അംഗീകാരം പ്രാബല്യത്തിൽ വരിക. ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് തടസങ്ങൾ ഉണ്ടാകില്ലെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിൻ. ഇതിനൊപ്പം ആസ്ട്രാസെനേകയുടെ വാക്‌സേരിയ, ഫൈസറിന്റെ കൊമിർനാറ്റി, മൊഡേണ, ജാൻസീൻ വാക്‌സിനുകളും ജപ്പാൻ അംഗീകരിച്ചിട്ടുണ്ട്.

Read Also : മാസ്ക് ഒഴിവാക്കില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

നേരത്തെ യുഎസും കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ലോകാരോഗ്യസംഘടന കൊവാക്‌സിൻ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. കൊവാക്‌സിൻ കൊവിഡ് വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് സാങ്കേതിക സമിതി വിലയിരുത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന വാക്‌സിൻ അംഗീകരിച്ചത്.

Story Highlights: Japan Lists Covaxin As Recognised Covid-19 Vaccine To Facilitate Travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here