Advertisement

‘ബ്രേക്കിംഗ് ദി ട്രെൻഡ്’: ഗീതാ ഗോപിനാഥിന്റെ ഫോട്ടോ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ചുവരിൽ ഇടംപിടിച്ചു

July 7, 2022
Google News 5 minutes Read

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മേധാവിയായ ആദ്യ വനിതയായി ഗീതാ ഗോപിനാഥ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ ഇപ്പോൾ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുന്നു. മറ്റൊന്നുമല്ല, ഐഎംഎഫിന്റെ ചുവരിലെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ഫോട്ടോയ്‌ക്കൊപ്പം ഗീതാ ഗോപിനാഥിന്റെ ചിത്രവും ഇടംപിടിച്ചു.(Gita Gopinath’s Photo Makes It To Wall Of IMFs Former Chief Economists)

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

‘ബ്രേക്കിംഗ് ദി ട്രെൻഡ്:,ഐഎംഎഫിന്റെ ചുവരിൽ മുൻ ചീഫ് ഇക്കണോമിസ്റ്റുകളുടെ ചിതങ്ങൾക്കൊപ്പം എന്റെ ചിത്രവും വന്നു’- ഗീതാ ഗോപിനാഥ് ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു.

https://publish.twitter.com/?url=https://twitter.com/GitaGopinath/status/1544788244667240450

2019 നും 2022 നും ഇടയിൽ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചു. ഈ വർഷമാദ്യം, ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുടെ (എഫ്ഡിഎംഡി) റോൾ ഗീതാ ഗോപിനാഥ് ഏറ്റെടുത്തു. ഐഎംഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഗീതാ ഗോപിനാഥ് “ജീവനക്കാരുടെ ജോലിക്ക് മേൽനോട്ടം വഹിക്കുന്നു, ബഹുമുഖ ഫോറങ്ങളിൽ ഫണ്ടിനെ പ്രതിനിധീകരിക്കുന്നു, മറ്റ് സർക്കാരുമായും, ബോർഡ് അംഗങ്ങളുമായും മാധ്യമങ്ങളുമായും, മറ്റ് സ്ഥാപനങ്ങളുമായും ഉയർന്ന തലത്തിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നു. നിരീക്ഷണത്തിലും ബന്ധപ്പെട്ടവയിലും ഫണ്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു“.

ഐ‌എം‌എഫിലെ കരിയറിന് മുമ്പ്, ഗീതാ ഗോപിനാഥ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ (2005-22) ജോൺ സ്വാൻസ്‌ട്ര ഇന്റർനാഷണൽ സ്റ്റഡീസ്, ആന്റ് ഇക്കണോമിക്‌സ് പ്രൊഫസറായിരുന്നു.

Story Highlights: Gita Gopinath’s Photo Makes It To Wall Of IMFs Former Chief Economists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here