സാൾട്ട് ലേക്കിൽ മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റിയ്ക്ക് ഐഎസ്എൽ കിരീടം

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ കിരീടധാരണം. തുടക്കത്തിൽ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ ഐഎസ്എൽ കിരീടം നേടിയത്. ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാനു മുന്നിൽ നഷ്ടപ്പെട്ടതിന്റെ പകരം വീട്ടൽ കൂടി ആയി ഇത്.
മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ ഗോൾ പിറക്കാൻ 44 മിനിട്ട് വേണ്ടിവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുൻപ് കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ ലീഡെടുത്തു. രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ ലീഡെടുത്തു. ഇഞ്ചുറി ടൈമിൽ വോചസിൻ്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.
Story Highlights: mumbai city fc won isl mohun bagan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here