Advertisement

കൊളംബിയയിൽ രണ്ട് മാധ്യമപ്രവർത്തകർ വെടിയേറ്റ് മരിച്ചു

August 29, 2022
Google News 1 minute Read

വടക്കൻ കൊളംബിയയിൽ രണ്ട് മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബൈക്കിൽ എത്തിയ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു ഓൺലൈൻ റേഡിയോ സ്റ്റേഷൻ ഡയറക്ടർ ലൈനർ മോണ്ടെറോ, ഓൺലൈൻ വാർത്താ വെബ്‌സൈറ്റിന്റെ ഡയറക്ടർ ദിലിയ കോൺട്രേസ് എന്നിവരാണ് മരിച്ചത്. സെന്റ് ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ഹൈവേയിലൂടെ കാറിൽ പോകവേ ബൈക്കിൽ എത്തിയ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം, പരിപാടിക്കിടെ മോണ്ടെറോയും മറ്റ് ചിലരും തമ്മിൽ സംഘർഷം ഉണ്ടായതായി മഗ്ദലീന പൊലീസ് കമാൻഡർ പറഞ്ഞു. ഇതോടെ അവർ സംഭവസ്ഥലത്ത് നിന്നും മടങ്ങി. മടക്കയാത്രയ്ക്കിടെ ഇരുവർക്കും വെടിയേൽക്കുകയായിരുന്നു. അക്രമികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

Story Highlights: Two Journalists Shot Dead in Colombia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here