Advertisement

രാജ്യത്തെ 14, 500 സ്കൂളുകൾ ആധുനിക രീതിയിൽ നവീകരിക്കും; പ്രധാനമന്ത്രി

September 5, 2022
Google News 2 minutes Read
14,500 schools to be developed PM Modi

പിഎം ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 14, 500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്‌കൂളുകളെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റും. പ്രധാനമന്ത്രി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും “ . – അദ്ദേഹം ട്വീറ്റ് ചെയ്തു. ( 14,500 schools to be developed PM Modi ).

Read Also: ‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്

“ആധുനികവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഈ സ്കൂളുകളിൽ ആവിഷ്കരിക്കും. പഠന കേന്ദ്രീകൃതമായ അധ്യാപന രീതിക്ക് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി സമീപ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖല മികവുറ്റതായി. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”. – പ്രധാനമന്ത്രി വ്യക്തമാക്കി.

Story Highlights: 14,500 schools to be developed PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here