Advertisement

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

October 9, 2022
Google News 3 minutes Read
rbi digital currency coming

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (സിബിഡിസി) പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഡി​ജി​റ്റ​ൽ രൂ​പ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ക​യും ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന, പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ആ​ർ.​ബി.​ഐ പ​റ​ഞ്ഞു ( rbi digital currency coming ).

Read Also: കോഴിക്കോട് സ്വദേശി ദമാമില്‍ അന്തരിച്ചു

പ​ണം പു​റ​ത്തി​റ​ക്കാ​നും ഇ​ട​പാ​ടി​നു​മു​ള്ള ചെ​ല​വ് കു​റ​യു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഡി​ജി​റ്റ​ൽ ക​റ​ൻ​സി, ഉ​പ​യോ​ഗ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പും ആ​ർബിഐ പു​റ​ത്തു​വി​ട്ടു. ഇ​തി​ൽ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ ഇ-​രൂ​പ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു, ഉ​പ​യോ​ഗ രീ​തി, സാങ്കേ​തി​ക വി​ദ്യ, പ്ര​വ​ർ​ത്ത​നം, ഡി​ജി​റ്റ​ൽ രൂ​പ​യു​ടെ ഡി​സൈ​ൻ എ​ന്നി​വ​യു​മു​ണ്ട്. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ക​റ​ൻ​സി​യാ​ണെ​ങ്കി​ലും ക​റ​ൻ​സി നോ​ട്ടു​ക​ളെ​പ്പോ​ലെ കൃ​ത്യ​മാ​യ മൂ​ല്യ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​മ​പി​ൻ​ബ​ല​വു​മു​ണ്ടാ​കും.

Read Also: ടെന്നസിയിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

പേ​പ്പ​ർ ക​റ​ൻ​സി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ബാ​ങ്കി​ന്റെ​യോ സേ​വ​ന ദാ​താ​വി​ന്റെ​യോ വാ​ല​റ്റി​ൽ സൂ​ക്ഷി​ക്കാം. ചി​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തു​ട​ക്ക​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ക. ചെ​റു​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- റീ​ട്ടെ​യി​ൽ, വ​ൻ​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- ഹോ​ൾ​സെ​യി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് ത​രം ഡി​ജി​റ്റ​ൽ രൂ​പ​യാ​ണു​ണ്ടാ​വു​ക. ഇ​തി​ൽ റീ​ട്ടെ​യി​ലാ​ണ് എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. ഹോ​ൾ​സെ​യി​ൽ ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും സെ​ക്യൂ​രി​റ്റി സെ​റ്റി​ൽ​മെ​ന്റി​നു​മു​ള്ള​താ​ണ്.

രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2023 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സ്വ​ന്തം ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Story Highlights: RBI says e-rupee will bolster India’s digital economy, pilot launch soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here