Advertisement

സൈബര്‍ നിയമലംഘനങ്ങള്‍ക്ക് പൂട്ടിട്ട് യുഎഇ; 800ഓളം വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

October 24, 2022
Google News 3 minutes Read
More than 800 website with sexual content banned in uae

മോശം ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇത്തരത്തിലുള്ള നിരവധി വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. അശ്ലീല ഉള്ളടക്കമുള്ളവയ്ക്ക് പുറമേ വിവിധ തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റുകളും വിലക്കിയിട്ടുണ്ട്. (More than 800 website with sexual content banned in uae )

രാജ്യത്തെ സൈബര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുള്ളതും തട്ടിപ്പിനുപയോഗിക്കുന്നതുമായ സൈറ്റുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള 880ഓളം വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ സൈറ്റുകളില്‍ 435 എണ്ണം അശ്ലീല വെബ്‌സൈറ്റുകളാണെന്നും അധികൃതര്‍ അറിയിച്ചു.

Read Also: മരുന്നും മെഡിക്കല്‍ ഉത്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കാനൊരുങ്ങി യുഎഇ; 26 കോടി ദിര്‍ഹത്തിന്റെ പദ്ധതി

കൂടാതെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, യുഎഇക്കും പൊതുക്രമത്തിനും എതിരായ കുറ്റകൃത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം തടയാനുള്ള നിര്‍ദേശം സേവന ദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവ. റെഗുലേറ്ററി അതോറിറ്റി, ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് എന്നിവയും വ്യക്തമാക്കി.

Story Highlights: More than 800 website with sexual content banned in uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here