Advertisement

കൊവിഡ് കേസുകളിൽ വൻവർദ്ധനവ്; പുറത്തിറങ്ങാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച് ചൈനീസ് ദമ്പതികൾ

December 28, 2022
Google News 4 minutes Read

ചൈനയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18% പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. നിർബന്ധിത മാസ്കുകളും മറ്റ് പൊതു പ്രോട്ടോക്കോളുകളും വീണ്ടും നടപ്പിലാക്കിയിരിക്കുകയാണ് ചൈന. കൊവിഡ് പിടിയിൽ അകപ്പെടാതിരിക്കാൻ വ്യത്യസ്തമായ മാർഗങ്ങളാണ് ആളുകൾ സ്വീകരിക്കുന്നത്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

പീപ്പിൾസ് ഡെയ്‌ലി ചൈന എന്ന പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. കൊവിഡിൽ നിന്ന് രക്ഷനേടാൻ വളരെ വ്യത്യസ്തമായ കുടയാണ് ദമ്പതികൾ കയ്യിൽ കരുതിയിരിക്കുന്നത്. അവരെ രണ്ടുപേരെയും പൂർണമായും വലയം ചെയ്യുന്ന ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് കുട നിർമ്മിച്ചിരിക്കുന്നത്. ഇതുകൊണ്ട് കവർ ചെയ്താണ് ദമ്പതികൾ പലചരക്ക് സാധനങ്ങളും മറ്റും വാങ്ങിക്കുന്നത്.

ട്വിറ്റററിൽ പങ്കുവെച്ച വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ചൈനയിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് ആഗോള ആശങ്കകൾക്ക് കാരണമായതിനാൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ത്യൻ സർക്കാർ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

Story Highlights: Chinese couple uses unique umbrella shield while stepping out amid massive surge in Covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here