പാലക്കാട് മെഡിക്കല്‍ കോളജ് ഉദ്ഘാടന വേദിയില്‍ PPE കിറ്റ് ധരിച്ച് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം

പാലക്കാട് മെഡിക്കല്‍ കോളജ് ഉദ്ഘാടന വേദിയില്‍ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം. കൊവിഡ് കാലത്ത് ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താത്തതിലാണ് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം. മന്ത്രി കെ രാധകൃഷ്ണന്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വേദിയിലിരിക്കെയായായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.
മുഖ്യമന്ത്രി പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് പ്രതിഷേധം. ‘കൊവിഡ് ബ്രിഗേഡറായി കഷ്ടപ്പെട്ട് ജോലി ചെയ്തവരാണ്. ഞങ്ങള്‍ അവകാശപ്പെട്ടവരാണ്. ഉള്ള ജോലി ഉപേക്ഷിച്ചാണ് ഈ ജോലിക്ക് വന്നത്. ഇപ്പോള്‍ ജോലി ഇല്ലാത്ത അവസ്ഥയാണ്. താത്കാലികമായിട്ട് ഇവിടെ ഒത്തിരിപ്പേരെ എടുക്കുന്നുണ്ട്. സ്ഥിര ജോലി ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ല വരെയുണ്ട്’ പ്രതിഷേധക്കാര്‍ പറയുന്നു.
പാലക്കാട് മെഡിക്കല്‍ കോളജില്‍ സ്ഥിരമല്ലെങ്കില്‍ ജോലിയുണ്ടാകുമെന്ന് കൊവിഡ് കാലത്ത് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് കൊവിഡ് ബ്രിഗേഡ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വേദിയില്‍ വെച്ച് മന്ത്രി കെ രാധകൃഷ്ണന്‍ പ്രതിഷേധത്തിന്റെ കാരണം ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയെങ്കിലും കണ്ട് ഇതിന് പരിഹാരം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
Story Highlights: Protest of covid brigade members in Palakkad Medical College Inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here