Advertisement

വനിതാ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ; എയർ‌ ഇന്ത്യക്ക് 30 ലക്ഷം പിഴ

May 12, 2023
Google News 2 minutes Read
Girl friend entered in cockpit Air India Pilot suspended

വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി. പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.(Girl friend entered in cockpit Air India Pilot suspended)

സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടും സംഭവത്തിൽ നടപടിയെടുക്കാത്തതിനെത്തുടർന്ന് എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തി. ഡൽഹി– ദുബായ് വിമാനത്തിൽ ഫെബ്രുവരി 27നായിരുന്നു സംഭവം.

വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റാണ് എയർ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. ഇവർ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. കോക്പിറ്റിൽ യുവതി കയറിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ നടപടിക്ക് പുറമേ നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി.

Story Highlights: Girl friend entered in cockpit Air India Pilot suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here