Advertisement

ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 മീറ്റർ ഓടി; റെക്കോർഡ് സൃഷ്ടിച്ച് യുവാവ്

June 27, 2023
Google News 3 minutes Read

പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. ഇന്ന് ഓടി റെക്കോർഡ് നേടിയ ഒരു യുവാവിനെ പരിചയപ്പെടുത്താം. ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് ക്രിസ്റ്റ്യൻ റോബർട്ടോ ലോപ്പസ് റോഡ്രിഗസ് എന്ന യുവാവ് റെക്കോർഡ് സ്വന്തമാക്കിയത്. ( man runs 100 meters in 12.82 seconds while wearing high heels )

12.82 സെക്കൻഡിൽ അനായാസമായി ഓട്ടം പൂർത്തിയാക്കിയാണ് റോബർട്ടോ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. യുവാവിന്റെ ഫാൻസി റണ്ണിന്റെ വിഡിയോ ഗിന്നസ് കമ്മിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 34 കാരനായ ക്രിസ്റ്റ്യൻ റോബർട്ടോ ഒറ്റരാത്രികൊണ്ട് സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഇദ്ദേഹം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഗിന്നസ് റെക്കോർഡ് പ്രകാരം ക്രിസ്റ്റ്യൻ 2.76 ഇഞ്ച് ഹീൽ ഷൂ ധരിച്ച് 100 മീറ്ററാണ് ഓടിയത്. 12.82 സെക്കൻഡാണ് ഓടാൻ എടുത്ത സമയം. അത് ഒരു പുതിയ റെക്കോർഡാണ്. ആന്ദ്രെ ഒർട്ടോൾഫിന്റെ റെക്കോർഡാണ് റോബെർട്ടോ പരാജയപ്പെടുത്തിയിരിക്കുന്നത്. 2019ൽ 100 ​​മീറ്റർ ഓട്ടത്തിൽ 14.02 സെക്കൻഡിലാണ് ഒർടോൾഫ് ഓടിയെത്തിയത്. അതായത് 2 സെക്കൻഡിൽ താഴെ സമയം കൊണ്ട് ഹീൽസ് ഇട്ട് ഓടി ക്രിസ്റ്റ്യൻ ഈ റെക്കോർഡ് തകർത്തു.

അതേസമയം, ക്രിസ്റ്റ്യൻ ഒരു പ്രമേഹ രോഗിയാണ്. ‘ഈ മത്സരത്തിനായി കഠിനമായി പരിശീലിക്കേണ്ടി വന്നു. ഹീൽസ് ധരിച്ച് കഠിനമായി ഓടുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു’- അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ബോൾട്ടാണ്. 9.58 സെക്കൻഡിൽ 100 ​​മീറ്റർ ഓടി. 3.24 സെക്കൻഡിൽ ബോൾഡിനേക്കാൾ 100 മീറ്റർ വേഗത്തിൽ ക്രിസ്റ്റ്യൻ ഹീൽസ് ധരിച്ച് ഓടി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here