കളമശ്ശേരിയിൽ രാത്രി ബൈക്ക് ഓടിച്ചുകൊണ്ട് മദ്യപാനം; ദൃശ്യങ്ങൾ ട്വന്റിഫോറിന്
കളമശ്ശേരി എച്ച്എംടി റോഡിൽ ബൈക്ക് ഓടിച്ച് പരസ്യമായി മദ്യപാനം.
ബൈക്കിന് പുറകിൽ ഇരിക്കുന്ന ആളും ബൈക്ക് ഓടിക്കുന്ന ആളുമാണ് വാഹനം ഓടിച്ചു കൊണ്ട് മദ്യപിക്കുന്നത്. ഇന്നലെ രാത്രി നടന്ന പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. റോഡിൽ നിറയെ വാഹനങ്ങളുള്ളപ്പോഴായിരുന്നു ബൈക്ക് ഓടിച്ചുകൊണ്ടുള്ള മദ്യപാനം. ( drinking while bike driving visuals from hmt )
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. പിന്നിരിക്കുന്നയാൾ മദ്യപിക്കുക മാത്രമല്ല ബൈക്ക് ഓടിക്കുന്ന വ്യക്തിക്ക് മദ്യക്കുപ്പി കൈമാറി മദ്യപിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
വാഹന നമ്പർ പൊലീസ് പരിശോധിച്ചു. വാഹനത്തിന് രേഖകളൊന്നുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ഇരുവരേയും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Highlights: drinking while bike driving visuals from hmt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here