കൂലി 1000 കോടിയിലെത്തുമോയെന്ന് അറിയില്ല, പ്രേക്ഷകരെടുക്കുന്ന ടിക്കറ്റിന് ഞാൻ ഗ്യാരന്റി ; ലോകേഷ് കനഗരാജ്

രജനികാന്ത് ചിത്രം കൂലി 1000 കോടി ക്ലബ്ബിൽ കയറുന്നതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനഗരാജ്. ചിത്രം 1000 കോടി ക്ലബ്ബിൽ കഉയരുമോ ഇല്ലയോ എന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, എന്നാൽ പ്രേക്ഷകൻ ടിക്കറ്റിനായി മുടക്കുന്ന ഓരോ 150 രൂപക്കും ഞാൻ ഗ്യാരന്റിയെന്നാണ് ലോകേഷ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
“ചിത്രം കണ്ട ശേഷം എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് രജനികാന്ത് സാർ പറഞ്ഞത് തന്റെ തന്നെ ദളപതി എന്ന മണിരത്നം ചിത്രം ഓർമ്മ വന്നു എന്നാണ്. എന്റെയും പ്രിയപ്പെട്ട ചിത്രമാണ് ദളപതി. അതുപോലെയുണ്ട് എന്ന് അദ്ദേഹത്തതിന്റെ വായിൽ നിന്നും കേട്ടപ്പോൾ സന്തോഷമായി. ചിത്രം ഒരു ആക്ഷൻ മസാല സ്വഭാവത്തിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഇമോഷനും ഡ്രാമാക്കും കൂലിയിൽ തുല്യമായ പ്രാധാന്യമുണ്ട്” ലോകേഷ് കനഗരാജ് പറയുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലർ ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്നും, ഇതുവരെ റിലീസ് ചെയ്ത് രണ്ടേ രണ്ട ഗാനങ്ങൾ മാത്രമേ ചിത്രത്തിലുണ്ടാവൂ എന്നും ലോകേഷ് കൂട്ടിച്ചേർത്തു. വളരെ കുറച്ച് സമയം മാത്രമേയുള്ളൂവെങ്കിലും ആമിർ ഖാൻ ചെയ്യുന്ന വേഷം വെറുമൊരു അതിഥിവേഷമല്ലായെന്നും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രം തന്നെയാവും എന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ, ശ്രുതി ഹാസൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത മോണിക്ക എന്ന ഗാനത്തിൽ സൗബിൻ ഷഹിറിന്റെ നൃത്തരംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
Story Highlights :I don’t know if the coolie will reach 1000 rupees, but I guarantee the tickets bought by the audience; Lokesh Kanagaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here