Advertisement

കാമ്പസിനുള്ളിൽ പെൺകുട്ടിയെ അജ്ഞാതർ പീഡിപ്പിച്ചു; യുപിയിൽ വിദ്യാർത്ഥി പ്രതിഷേധം, സർക്കാരിനെതിരെ പ്രിയങ്ക

November 3, 2023
Google News 3 minutes Read
Priyanka Gandhi on IIT-BHU student sexually assaulted by bike borne attackers

വാരണാസിയിൽ കോളജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും ഒരു വിദ്യാർത്ഥിക്ക് നിർഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ അക്രമി സംഘം തന്നെ കടന്നു പിടിക്കുകയും വായിൽ ചുംബിക്കുകയും ചെയ്തതായി വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.

Read Also: തമിഴ്നാട് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി റെയ്ഡ്

സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തടയു‌കയും വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഫോട്ടോകളും വീഡിയോകളും പകർത്തി. സഹായത്തിനായി നിലവിളിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

Read Also: പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം, കെ സുധാകരന് മറുപടിയില്ല; എം കെ മുനീർ

ഐഐടി-ബിഎച്ച്‌യുവിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ രജപുത്താന ഹോസ്റ്റലിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. കാമ്പസിന് പുറത്തുള്ളവരാണ് അക്രമികളെന്നും പുറമേനിന്നുള്ളവർ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഐഐടി, ബിഎച്ച്‌‍‌യു ക്യാംപസുകളെ വേർതിരിച്ചു പ്രത്യേക മതിൽ വേണമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Read Also: ‘പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സിപിഐഎം ക്ഷണിച്ചു’; സ്ഥിരീകരിച്ച് പിഎംഎ സലാം

സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ക്യാമ്പസിൽ കൂടുതൽ സിസിടിവികൾ ഉടൻ സ്ഥാപിക്കുമെന്നും കോളജ് രജിസ്ട്രാർ വ്യക്തമാക്കി. രാത്രി 10 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ വിദ്യാർത്ഥികളുടെ സഞ്ചാരം നിയന്ത്രിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Story Highlights: Priyanka Gandhi on IIT-BHU student sexually assaulted by bike borne attackers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here