Advertisement

ആർക്കും വിക്കറ്റില്ല, ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് എന്തുകൊണ്ട്? എന്താണ് ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം?

November 7, 2023
Google News 4 minutes Read
Timed out

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി (Timed Out) പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ ഒരു ഔട്ടോ? എന്നു ചിന്തിച്ചവരും ഉണ്ടാകും. ആഞ്ചലോ മാത്യൂസിനെ ‍ടൈംഡ് ഔട്ടാക്കാനുള്ള കാരണങ്ങൾ എന്താകും. എന്തായിരിക്കും ടൈംഡ് ഔട്ട് നിയമം പറഞ്ഞു വെക്കുന്നത്.(What is timed out rule in cricket? how Angelo Mathews got out)

ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. മത്സരത്തിൽ ആറാമനായി ഇറങ്ങിയ മാത്യൂസ് പന്ത് നേരിടുംമുൻപ് ഹെൽമറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെൽമറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടത്. പുതിയ ഹെൽമറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തു. ഷാക്കിബിന്റെ അപ്പീൽ അം​ഗീകരിച്ച അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് ടൈംഡ് ഔട്ട് നിയമം ക്രിക്കറ്റ് ലോകത്ത് ചർച്ചയായത്.

എം.സി.സി നിയമപുസ്തകമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു വിക്കറ്റ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ ബാറ്റർ റിട്ടയറാകുകയോ ചെയ്യുകയാണെങ്കിൽ അടുത്ത താരത്തിന് ക്രീസിലെത്തി പന്ത് നേരിടാൻ ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മിനുറ്റാണിത്. നിയമപുസ്കത്തിലെ 40.1.1 നിയമപ്രകാരത്തിലാണ് നിശ്ചിതസമയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. എന്നാൽ 2023 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങൾ അനുസരിച്ച് നിശ്ചിത സമയം രണ്ട് മിനുറ്റാക്കി കുറച്ചിരുന്നു. നിയമാവലിയിലെ 41.10.1-ാം നിയമത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. സമയം പാഴാക്കുന്ന ബാറ്ററുമായി ബന്ധപ്പെട്ടാണ് ഈ നിയമം.

അതേസമയം ഈ നിയമത്തിൽ ഇത് ലംഘിച്ചാൽ ബാറ്റർ ഔട്ടാകുമെന്ന് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ സദീര 3.49 നാണ് പുറത്താകുന്നത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. 25-ാം ഓവറിൽ സദീര സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മാത്യൂസിന്റെ ഊഴം. നിയമപ്രകാരം മൂന്ന് മിനുറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മാത്യൂസ് രണ്ട് മിനുറ്റിനുള്ളൽ തന്നെ ക്രീസിലെത്തിയിരുന്നു. എന്നാൽ ഹെൽമറ്റ് ചതിച്ചത് താരത്തിന് വിനയായത്. സമയോചിതമായി ഷാക്കിബ് അപ്പീൽ നൽകിയതും വിക്കറ്റിന് കാരണമായി. മാത്യൂസ് ഷാക്കിബിനോട് സംസാരിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ബംഗ്ലാദേശ് തയാറായില്ല. ഇതോടെ മാത്യൂസിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

മാത്യൂസിന്റെ വിക്കറ്റ് നഷ്ടത്തിൽ സോഷ്യൽമീഡിയയിലും വിവാദം കൊഴുക്കുകയാണ്. ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് പറ്റിയ നടപടിയല്ലെന്നാണ് വിമർശനം.

Story Highlights: What is timed out rule in cricket? how Angelo Mathews got out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here