Advertisement

ബംഗ്ലാദേശിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികൾ ആണോ ചിത്രത്തിലുള്ളത് ? സത്യമിതാണ്

April 2, 2024
Google News 2 minutes Read

നാല് വനിതകൾ ജീപ്പിൽ തോക്കുമായിരിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “1971-ലെ പശ്ചിമ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ ആയുധമെടുത്ത നാല് ബംഗ്ലാദേശി സ്വാതന്ത്ര്യ സമര സേനാനികളാണ്. 50 വർഷങ്ങൾക്ക് ശേഷം… അതേ സ്ത്രീകൾ, അതേ ജീപ്പിൽ, അതേ റൈഫിളുമായി. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി. പക്ഷെ അവർക്ക് തലമുടി പുറത്ത് കാണിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി” എന്ന അടിക്കുറിപ്പോടെ രണ്ട് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും ഈ ചിത്രം വർഷങ്ങളായി വിവിധ ഭാഷകളിൽ ഇതേ അടിക്കുറിപ്പോടെ പ്രചരിക്കുന്നതായി കണ്ടെത്തി. സമൂഹമാധ്യങ്ങളിലെ പോസ്റ്റുകളിൽ പറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം 1971ൽ എടുത്തതാണെന്നാണ്. കളർ ഫോട്ടോ ആകട്ടെ 2023 ൽ എടുത്തതാണെന്നും പറയുന്നു. എന്നാൽ യഥാർഥത്തിൽ ഈ ചിത്രം 1961ൽ ആണ് ആദ്യമായി ചിത്രീകരിച്ചത്. റെനാൻ അഹമദ് എന്ന വ്യക്തി തൻ്റെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റെനാനിൻ്റെ മുത്തശ്ശിയാണ് ചിത്രത്തിൽ മുന്നിൽ ഇടതുവശത്തിരിക്കുന്ന റൊക്കിയ അഹമദ്. പഴയ ചിത്രത്തിലുണ്ടായിരുന്ന എല്ലാവരെയും ചേർത്ത് 2017ൽ വീണ്ടും ഫോട്ടോ ചിത്രീകരിച്ചിരുന്നു. റെനാൻ വെബ്‌കൂഫിന് നൽകിയ വിവരമനുസരിച്ച് ഫോട്ടോയിലുള്ളത് അയേഷ റഹ്മാൻ, റൊക്കിയ അഹമദ്, റഷീദ അഹമദ്, ഷഹാന അഹമദ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരു സ്വകാര്യ കുടുംബപരിപാടിയ്ക്കിടെ നടന്ന വേട്ടയ്ക്കിടയിലാണ് ഈ ചിത്രം പകർത്തിയത്. റൊക്കിയ അഹമദിൻ്റെ മരണത്തേത്തുടർന്ന് റെനാൻ അഹമദ് ഈ ചിത്രങ്ങൾ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ബംഗ്ലാദേശ് ഓൾഡ് ഫോട്ടോ ആർക്കൈവ് എന്ന ഫേയ്സ്ബുക്ക് പേജിൽ 2013ൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ചിത്രം വൈറൽ ആയതിനേത്തുടർന്ന് ബംഗ്ലാദേശി മാധ്യമം ആയ പ്രൊതം ആലോ ജീപ്പിലുണ്ടായിരുന്ന വനിതയുമായി അഭിമുഖം നടത്തി യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാലും യുദ്ധത്തിൽ പങ്കെടുത്ത ബംഗ്ലാദേശി വനിതകളുടെ അവസ്ഥ എന്ന രീതിയിൽ ഇപ്പോഴും ഈ ചിത്രം പ്രചരിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള സ്ത്രീകൾ പാക്കിസ്ഥാനെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾ അല്ലെന്ന് ഈ വിവരങ്ങളിൽ നിന്നും വ്യക്തം.

Story Highlights : The women in the photo are not freedom fighters, and it was taken during a hunting trip.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here