Advertisement

വിജയയാത്രയ്ക്കിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

December 5, 2023
Google News 2 minutes Read
4 of family throw hot water on BJP workers during victory march in MP

വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന വിജയയാത്രയ്ക്കിടെയാണ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്.

ഞായറാഴ്ച രാത്രി ഖജ്രാനയിലാണ് സംഭവം. വക്കീൽ പത്താൻ എന്നയാളുടെ വീട്ടിന് മുന്നിലൂടെ ബിജെപി പ്രവർത്തകരുടെ ജാഥ കടന്നുപോകുകയായിരുന്നു. പത്താൻ ഘോഷയാത്രയെ എതിർക്കുകയും പങ്കെടുത്തവരുമായി തർക്കിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇതിനിടെ ഇയാളുടെ ഭാര്യ ശബ്‌നം വീടിന്റെ മുകളിൽ നിന്ന് ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 294, 323, 324, 506 വകുപ്പുകൾ പ്രകാരമാണ് പത്താനും ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും എതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഖജ്രാന പൊലീസ് അറിയിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 230ൽ 163 സീറ്റുകൾ നേടി ബിജെപി വൻ വിജയമാണ് സ്വന്തമാക്കിയത്.

Story Highlights: 4 of family throw hot water on BJP workers during victory march in MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here