Advertisement

അനധികൃത ഖനന അഴിമതി; ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി റെയ്ഡ്

January 4, 2024
Google News 2 minutes Read
Probe Agency Raids Haryana Congress MLA In Illegal Mining Case

ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിന്റെയും മുൻ ഐഎൻഎൽഡി എംഎൽഎ ദിൽബാഗ് സിംഗിന്റെയും വീടുകളിലാണ് പരിശോധന. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമാണ് റെയ്ഡെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ എന്നിവിടങ്ങളിലെ 20 ഓളം ലൊക്കേഷനുകളിലാണ് ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് നടപടി. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. യമുന നഗറിലും സമീപ ജില്ലകളിലും നടന്നതായി ആരോപിക്കപ്പെടുന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.

Story Highlights: Probe Agency Raids Haryana Congress MLA In Illegal Mining Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here