കോടതിയിൽ മോദിയെയും അമിത്ഷായെയും വിമർശിച്ച് കെജ്‌രിവാൾ?

ഡൽഹി മദ്യനയക്കേസിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടുതൽ ദിവസം കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആവശ്യത്തെ എതിർത്ത കെജ്‌രിവാൾ ഡൽഹി മദ്യനയക്കേസ് ആംആദ്മി പാർട്ടിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ചിരുന്നു. മാർച്ച് 28ന് കോടതിയിൽ കെജ്‌രിവാൾ സ്വയം കേസ് വാദിക്കുകയാണ് ഉണ്ടായത്. ഇതേത്തുടർന്ന് അന്നേദിവസം അരവിന്ദ് കെജ്‌രിവാളും അഡീഷണൽ സൊളിസിറ്റർ ജനറൽ എസ് വി രാജുവും തമ്മിൽ കോടതിയിൽ നടന്ന സംഭാഷണം എന്ന രീതിയിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കോടതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയോ പോസ്റ്റുകളിൽ പറഞ്ഞിരിക്കുന്നതുപോലെയൊരു പരാമർശം കെജ്‌രിവാൾ നടത്തിയതായി കണ്ടെത്താനായില്ല. ലൈവ് ലോ, ബാർ & ബെഞ്ച് എന്നീ ലീഗൽ വാർത്തകൾ കൈകാര്യം ചെയ്യുന്ന സൈറ്റുകളിലും ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ല.
Read Also: ബംഗ്ലാദേശിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികൾ ആണോ ചിത്രത്തിലുള്ളത് ? സത്യമിതാണ്
പോസ്റ്റുകൾ വൈറലായതോടെ കെജ്‌രിവാളിൻ്റെ കേസ് പരിഗണിച്ച സമയം കോടതിയിലുണ്ടായിരുന്ന ഓൺലൈൻ പോർട്ടലായ ന്യൂസ്‌ലോണ്ടറി മാധ്യമപ്രവർത്തക തനിഷ്ക സോധി ഇങ്ങനെയൊരു സംഭാഷണം കോടതിയിൽ നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റ് ചെയ്തു.
കൂടാതെ, കോടതിമുറിയിൽ നടന്ന വാദപ്രതിവാദങ്ങളുടെ ഓഡിയോ ലീക്കായിരുന്നു. ഇത് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് ഓഡിയോ. പോസ്റ്റുകളിൽ ഉന്നയിക്കുന്നതുപോലൊരു സംഭാഷണം ഓഡിയോയിൽ ഇല്ല.
Story Highlights : The widely shared dialogue between Delhi CM Kejriwal and ASG Raju never took place.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here