Advertisement

വളാഞ്ചേരിയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്ക്

January 16, 2024
Google News 1 minute Read
Bus Accident at Valancherry: 15 people injured

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. നിയന്ത്രണം നഷ്ടമായി ബസ് മരത്തിലടിച്ചു നിൽക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായി തകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വൻ അപകടമാണ് ഒഴിവായത്.

Story Highlights: Bus Accident at Valancherry: 15 people injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here