Advertisement

‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ ആകില്ല’; രാഹുൽ ഗാന്ധി

April 24, 2024
Google News 1 minute Read

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കോണ്ഗ്രസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. സ്വാതന്ത്ര്യം, ഭരണഘടന, ദവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസസെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് പത്രിക മുന്നോട്ടുവയ്ക്കുന്ന ജാതി സെൻസസ്, പ്രധാനമന്ത്രി മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. ദളിത് ഒബിസി പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ ഇന്ന് രാജ്യത്തെ 90% ത്തോളം പേരും അനീതി നേരിടുന്നു. 22 അതിസമ്പന്നർക്ക് പ്രധാനമന്ത്രി മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് 90% ത്തിന് നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ വിശദീകരിച്ചു.

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആർക്കും തടയാൻ ആകില്ലെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എക്സറെയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളിൽ ദളിത് ആദിവാസി വിഭാഗത്തിൽ നിന്ന് ആരെയും കണ്ടില്ലെന്നും വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യം, ഭരണഘടന, ദവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസസ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Story Highlights : No force can stop caste census, Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here